പത്തനംതിട്ട; അനില്‍ ആന്റണി ജയിക്കില്ലെന്ന എ.കെ ആന്റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുതിര്‍ന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സത്യസന്ധതയില്‍ ഒരു സംശയവും ഇല്ല. മാന്‍ ഓഫ് പ്രിന്‍സിപ്പിള്‍സ് ആണ് ആന്റണി. പാര്‍ട്ടിയുടെ സമ്മര്‍ദം കാരണമാകാം മകന്‍ തോല്‍ക്കുമെന്ന് ആന്റണി പറഞ്ഞത്. പക്ഷേ ആന്റണിയോട് താന്‍ പറയുന്നു, ആന്റണിയുടെ മകനാണ് അനില്‍. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നു. ആന്റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനില്‍ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു. അനിലിന് ബിജെപിയില്‍ വലിയ ഭാവിയുണ്ട്. മകന് വോട്ട് നല്‍കണ്ട, അനുഗ്രഹം നല്‍കണം. കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കും. പത്തു വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സര്‍ക്കാര്‍ നേരിട്ടിട്ടില്ല. അനില്‍ ആന്റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ മറ്റ് ഒരു പാട് മന്ത്രിമാര്‍ അഴിമതി കേസുകളില്‍ ജയിലില്‍ പോയിട്ടുണ്ട്. ഭാരതത്തിന്റെ ചന്ദ്രയാന്‍ ദൗത്യം വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ രാഹുല്‍യാന്‍ ദൗത്യം കഴിഞ്ഞ ഇരുപത് വര്‍ഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
The Union Minister said that AK Antony's statement that Anil Antony will not win was surprising